Sunday, August 14, 2011


സ്വാതന്ത്ര്യദി ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ നിര്‍മിച്ച കൊളാഷ്

Thursday, August 11, 2011

ഹിരോഷിമ ദിനാചരണം



ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബിട്ടതിന്‍റെ അറുപത്തി ആറാം വാര്‍ഷികം സമുചിതമായി ആചരിച്ചു. യുദ്ധവും അതുണ്ടാക്കുന്ന ഭവിഷത്തുകളെ കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കാനായി സി .ഡി പ്രദര്‍ശനവും ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു .
തുടര്‍ന്ന് യുദ്ധ വിരുദ്ധ പോസ്റ്റര്‍, പ്ലകാര്‍ഡ്‌ തയാറാക്കി .എല്ലാ കുട്ടികളെയും പങ്കടുപ്പിച്ചു കൊണ്ട് സ്കൂളില്‍ നിന്നും പുന്നമൂട് junction വരെ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.

സഡോക്കു വിന്റെ ഓര്‍മ പുതുക്കാനായി എല്ലാ കുട്ടികളും പേപ്പര്‍ കൊക്കുകള്‍ നിര്‍മിച്ചു . യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.




Monday, June 21, 2010

ഇവനാണ് തുമ്പിയാന


ഒരു തുമ്പിയുടെ വേഗത്തില്‍ കീഴ്ക്കാംതൂക്കായ മലനിരകള്‍ ഓടിക്കയറുന്ന ആന. മനുഷ്യനോളം പൊക്കമില്ലാത്ത, ആദിവാസികള്‍ കുള്ളനാനയെന്ന് വിളിക്കുന്ന കല്ലാന.


അഗസ്ത്യമലയടിവാരത്തെ ചാത്തന്‍കോട്ടുനിന്നും പതിനൊന്ന് കിലോമീറ്റര്‍ അകലെയാണ് തീപ്പച്ചാംകുഴി. ഇതിനടുത്ത് കരമനയാറിന്റെ ഉത്ഭവപ്രദേശത്ത് ശരീരം തണുപ്പിക്കുന്നതിനെത്തിയതായിരുന്നു ആനകളിലെ ഈ വിചിത്രന്‍. അഗസ്ത്യമലനിരകളിലെ അത്യപൂര്‍വയിനം ആനകളാണ് ആദിവാസികള്‍ തുമ്പിയാന എന്നു വിളിക്കുന്ന കല്ലാന. വലിപ്പക്കുറവും അമിതവേഗതയില്‍ ഓടാനുള്ള കഴിവുമാണ് ഈ ആനകള്‍ക്ക് തുമ്പിയാന എന്ന് പേരു വരാന്‍ കാരണം. ഉള്‍വനത്തിലെ ആദിവാസികളായ കാണിക്കാരാണ് ഇതിന് മുമ്പും തുമ്പിയാനയെ കണ്ടിട്ടുള്ളത്.

വന്യജീവി വകുപ്പിന്റെ കണക്കനുസരിച്ച് പൂര്‍ണ വളര്‍ച്ചയെത്തിയ ആനകള്‍ക്ക് 2.13 മുതല്‍ 2.44 മീറ്റര്‍ (7.1 അടിമുതല്‍ 8.1 അടി വരെ) പൊക്കം ഉണ്ട്. എന്നാല്‍ തുമ്പിയാനകള്‍ക്ക് നാലര അടിയില്‍ താഴെ മാത്രമേ പൊക്കം വരൂ. തറയില്‍ തട്ടി നില്‍ക്കുന്ന വാല്, വാലില്‍ നിറഞ്ഞുനില്‍ക്കുന്ന രോമങ്ങള്‍, തൊലിപ്പുറത്തെ അസാധാരണമായ ചുളിവുകള്‍, മുതുകെല്ലിന്റെ സവിശേഷത എന്നിവയൊക്കെയാണ് ഇതിനെ സാധാരണ ആനകളില്‍ നിന്നും വേറിട്ടതാക്കുന്നത്. പൊതുവേ ആക്രമണകാരിയാണ്.

അഗസ്ത്യമലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ ഇരുമ്പ് വടത്തില്‍ തൂങ്ങിയാണ് തീര്‍ത്ഥാടകര്‍ അഗസ്ത്യമലയിലെത്തി ദര്‍ശനം നേടുന്നത്. ഏറെ ദുരിതപൂര്‍ണമായ ഈ യാത്രയില്‍ ഭക്തര്‍ക്ക് എന്നും അത്ഭുതം ഈ പാറയുടെ മുകളില്‍ അനായാസം കയറുന്ന കല്ലാനകള്‍ തന്നെയാണ്.

നേരത്തെ തുമ്പിയാനയെ കണ്ടെത്തിയതായ വാര്‍ത്തകള്‍വന്നപ്പോള്‍ ഇവയെപ്പറ്റി ഗവേഷണം നടത്താന്‍ വിദഗ്ദ്ധസംഘത്തെ നിയോഗിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും ആവഴിക്കൊരു നേട്ടവും വനം വകുപ്പ് ഉണ്ടാക്കിയിട്ടില്ല.

പ്രവേശനോത്സവം

ആള്‍ കേരള ഫോട്ടോ ഗ്രാഫിക് അസോസിയേഷന്‍ എല്ലാ കുട്ടികള്‍ക്കും ബുക്കും പെന്‍സിലും വിതരണം ചെയ്തു .
മേഖല പ്രസിഡന്റ്‌ ജയന്‍ (മേനോന്‍സ് ),അസോസിയേഷന്‍ അംഗങ്ങള്‍ ,സ്കൂള്‍ മാനേജര്‍ അപ്പുകുട്ടന്‍ നായര്‍ ,ഹെഡ് മിസ്ട്രെസ്സ് ശ്രീദേവി അമ്മ ,
അധ്യാപകന്‍ മനു,പി .ടി .എ പ്രസിഡന്റ്‌ ദാനപലന്‍ എന്നിവര്‍

പരിസ്ഥിതി ദിനം ആഘോഷം

എന്റെ മരം നമ്മുടെ മരം

Friday, May 7, 2010

കുടിവെള്ളം മലിനമാക്കാതിരിക്കുക




നാല്പത്തഞ്ച് ലക്ഷം കിണറുകളുണ്ട് കൊച്ചു കേരളത്തില്‍. 86 ശതമാനം വീടുകളിലും കക്കൂസുമുണ്ട്. ഫലം കക്കൂസ് ടാങ്കുകളില്‍നിന്ന് കിണറുവെള്ളത്തിലും മാലിന്യം കലരുന്നു.കക്കൂസ് സൗകര്യമില്ലാത്തതാണ് ലോകമെമ്പാടും ജലമലിനീകരണത്തിനുള്ള പ്രധാന കാരണമെങ്കില്‍ സൗകര്യങ്ങള്‍ കൂടിപ്പോയതാണ് കേരളത്തിലെ പ്രശ്‌നം. 44 നദികളും 900 പോഷകനദികളും 38 കായലുമുള്ള കേരളത്തിലെ ജലശേഖരമെല്ലാം ഖരമാലിന്യങ്ങള്‍കൊണ്ട് മലീമസമാണ്.


മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ശുദ്ധജലം കൂടിയേ തീരൂ. ആരോഗ്യമുള്ള ലോകത്തിന് ശുദ്ധജലം എന്നതാണ് ഇത്തവണത്തെ ലോക ജലദിന സന്ദേശം.അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളുടെ ഏറ്റവും വലിയ കൊലയാളി കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ്. മലിനജലം കുടിക്കുന്നതുകാരണം ലോകമെമ്പാടുമായി പ്രതിവര്‍ഷം 400 കോടിയാളുകള്‍ക്ക് അതിസാരം പിടിപെടുന്നു. 22 ലക്ഷം പേര്‍ മരണമടയുന്നു.*


ആണ്ടില്‍ ആറുമാസവും മഴയായിട്ടും മഴയെത്തുംമുമ്പുള്ള മൂന്നുമാസം കേരളം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. എത്ര ഉപയോഗിച്ചാലും വെള്ളം തീര്‍ന്നുപോകില്ല എന്ന ധാരണയാണ് ജലസമൃദ്ധമായ കേരളത്തിലെ കുടിവെള്ളക്ഷാമത്തിന് കാരണം. എണ്ണംകൊണ്ട് ലോകത്തിനുതന്നെ അത്ഭുതമായ കേരളത്തിലെ കിണറുകളിലെ ജലവിതാനം കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മൂന്നുമീറ്റര്‍ താഴ്ന്നു. മണ്ണിലേക്ക് താഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിയാണ് നാം ഊറ്റിയെടുക്കുന്നത്.മലിനജലം ശുദ്ധീകരിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് ഉള്ള വെള്ളം മലിനമാകാതെ, പാഴാക്കാതെ നോക്കുകയെന്നത്. ഓര്‍ക്കുക വെള്ളത്തിനു പകരം ഉപയോഗിക്കാവുന്നൊരു പദാര്‍ഥം കണ്ടുപിടിക്കാന്‍ ഇതുവരെ മനുഷ്യനു .കഴിഞ്ഞിട്ടില്ല