പോനകം എസ് കെ വി സംസ്കൃത യൂ പി സ്കൂളില്‍ കേരള കൃഷി വകുപ്പിന്റെ സഹായത്തോടെയുള്ള സ്കൂള്‍ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത് ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ മുരളിധരന്‍ നിര്‍വഹിച്ചു . റിട്ട :കൃഷി ഓഫീസര്‍ ഷരഫുദീന്‍ ,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മനോജ് ,സ്കൂള്‍ മാനേജര്‍ രാമ ക്കുറുപ്പ് ,വാര്‍ഡ് കൗണ്‍സിലര്‍ ലിജാ സി , സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീദേവി അമ്മ,വേണു ഗോപാല്‍ ,എന്നിവര്‍ പങ്കെടുത്തു .
Thursday, November 29, 2012
Wednesday, October 10, 2012
സ്കൂള്‍ പച്ചക്കറി തോട്ടം ......
പോനകം എസ് കെ വി സംസ്കൃത യൂ പി സ്കൂളില്‍ കേരള കൃഷി വകുപ്പിന്റെ സഹായത്തോടെയുള്ള സ്കൂള്‍ പച്ചക്കറി കൃഷിയുടെ ഉത് ഘാടനം കൃഷി ഓഫീസര്‍ ശരഫുദീന്‍ ,സ്കൂള്‍ മാനേജര്‍ രാമ ക്കുറുപ്പ് എന്നിവര്‍ നിര്‍വഹിച്ചു ചടങ്ങില്‍ ,വാര്‍ഡ് കൗണ്‍സിലര്‍ ലിജാ സി , സ്കൂള്‍ ഹെഡ് മിസ്ട്രെസ്സ് ശ്രീദേവി അമ്മ,വേണു ഗോപാല്‍ എന്നിവര്‍ പങ്കെടുത്തു .
Thursday, June 28, 2012
Monday, June 4, 2012
Thursday, October 6, 2011
Thursday, August 11, 2011
ഹിരോഷിമ ദിനാചരണം
|
|
| ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബിട്ടതിന്‍റെ അറുപത്തി ആറാം വാര്‍ഷികം സമുചിതമായി ആചരിച്ചു. യുദ്ധവും അതുണ്ടാക്കുന്ന ഭവിഷത്തുകളെ കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കാനായി സി .ഡി പ്രദര്‍ശനവും ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു .
തുടര്‍ന്ന് യുദ്ധ വിരുദ്ധ പോസ്റ്റര്‍, പ്ലകാര്‍ഡ് തയാറാക്കി .എല്ലാ കുട്ടികളെയും പങ്കടുപ്പിച്ചു കൊണ്ട് സ്കൂളില്‍ നിന്നും പുന്നമൂട് junction വരെ യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. സഡോക്കു വിന്റെ ഓര്‍മ പുതുക്കാനായി എല്ലാ കുട്ടികളും പേപ്പര്‍ കൊക്കുകള്‍ നിര്‍മിച്ചു . യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. |
Monday, June 21, 2010
ഇവനാണ് തുമ്പിയാന

ഒരു തുമ്പിയുടെ വേഗത്തില്‍ കീഴ്ക്കാംതൂക്കായ മലനിരകള്‍ ഓടിക്കയറുന്ന ആന. മനുഷ്യനോളം പൊക്കമില്ലാത്ത, ആദിവാസികള്‍ കുള്ളനാനയെന്ന് വിളിക്കുന്ന കല്ലാന.
അഗസ്ത്യമലയടിവാരത്തെ ചാത്തന്‍കോട്ടുനിന്നും പതിനൊന്ന് കിലോമീറ്റര്‍ അകലെയാണ് തീപ്പച്ചാംകുഴി. ഇതിനടുത്ത് കരമനയാറിന്റെ ഉത്ഭവപ്രദേശത്ത് ശരീരം തണുപ്പിക്കുന്നതിനെത്തിയതായിരുന്നു ആനകളിലെ ഈ വിചിത്രന്‍. അഗസ്ത്യമലനിരകളിലെ അത്യപൂര്‍വയിനം ആനകളാണ് ആദിവാസികള്‍ തുമ്പിയാന എന്നു വിളിക്കുന്ന കല്ലാന. വലിപ്പക്കുറവും അമിതവേഗതയില്‍ ഓടാനുള്ള കഴിവുമാണ് ഈ ആനകള്‍ക്ക് തുമ്പിയാന എന്ന് പേരു വരാന്‍ കാരണം. ഉള്‍വനത്തിലെ ആദിവാസികളായ കാണിക്കാരാണ് ഇതിന് മുമ്പും തുമ്പിയാനയെ കണ്ടിട്ടുള്ളത്.
വന്യജീവി വകുപ്പിന്റെ കണക്കനുസരിച്ച് പൂര്‍ണ വളര്‍ച്ചയെത്തിയ ആനകള്‍ക്ക് 2.13 മുതല്‍ 2.44 മീറ്റര്‍ (7.1 അടിമുതല്‍ 8.1 അടി വരെ) പൊക്കം ഉണ്ട്. എന്നാല്‍ തുമ്പിയാനകള്‍ക്ക് നാലര അടിയില്‍ താഴെ മാത്രമേ പൊക്കം വരൂ. തറയില്‍ തട്ടി നില്‍ക്കുന്ന വാല്, വാലില്‍ നിറഞ്ഞുനില്‍ക്കുന്ന രോമങ്ങള്‍, തൊലിപ്പുറത്തെ അസാധാരണമായ ചുളിവുകള്‍, മുതുകെല്ലിന്റെ സവിശേഷത എന്നിവയൊക്കെയാണ് ഇതിനെ സാധാരണ ആനകളില്‍ നിന്നും വേറിട്ടതാക്കുന്നത്. പൊതുവേ ആക്രമണകാരിയാണ്.
അഗസ്ത്യമലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ ഇരുമ്പ് വടത്തില്‍ തൂങ്ങിയാണ് തീര്‍ത്ഥാടകര്‍ അഗസ്ത്യമലയിലെത്തി ദര്‍ശനം നേടുന്നത്. ഏറെ ദുരിതപൂര്‍ണമായ ഈ യാത്രയില്‍ ഭക്തര്‍ക്ക് എന്നും അത്ഭുതം ഈ പാറയുടെ മുകളില്‍ അനായാസം കയറുന്ന കല്ലാനകള്‍ തന്നെയാണ്.
നേരത്തെ തുമ്പിയാനയെ കണ്ടെത്തിയതായ വാര്‍ത്തകള്‍വന്നപ്പോള്‍ ഇവയെപ്പറ്റി ഗവേഷണം നടത്താന്‍ വിദഗ്ദ്ധസംഘത്തെ നിയോഗിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ വര്‍ഷം അഞ്ച് കഴിഞ്ഞിട്ടും ആവഴിക്കൊരു നേട്ടവും വനം വകുപ്പ് ഉണ്ടാക്കിയിട്ടില്ല.
പ്രവേശനോത്സവം
Friday, May 7, 2010
കുടിവെള്ളം മലിനമാക്കാതിരിക്കുക

നാല്പത്തഞ്ച് ലക്ഷം കിണറുകളുണ്ട് കൊച്ചു കേരളത്തില്‍. 86 ശതമാനം വീടുകളിലും കക്കൂസുമുണ്ട്. ഫലം കക്കൂസ് ടാങ്കുകളില്‍നിന്ന് കിണറുവെള്ളത്തിലും മാലിന്യം കലരുന്നു.കക്കൂസ് സൗകര്യമില്ലാത്തതാണ് ലോകമെമ്പാടും ജലമലിനീകരണത്തിനുള്ള പ്രധാന കാരണമെങ്കില്‍ സൗകര്യങ്ങള്‍ കൂടിപ്പോയതാണ് കേരളത്തിലെ പ്രശ്‌നം. 44 നദികളും 900 പോഷകനദികളും 38 കായലുമുള്ള കേരളത്തിലെ ജലശേഖരമെല്ലാം ഖരമാലിന്യങ്ങള്‍കൊണ്ട് മലീമസമാണ്.
മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ശുദ്ധജലം കൂടിയേ തീരൂ. ആരോഗ്യമുള്ള ലോകത്തിന് ശുദ്ധജലം എന്നതാണ് ഇത്തവണത്തെ ലോക ജലദിന സന്ദേശം.അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളുടെ ഏറ്റവും വലിയ കൊലയാളി കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ്. മലിനജലം കുടിക്കുന്നതുകാരണം ലോകമെമ്പാടുമായി പ്രതിവര്‍ഷം 400 കോടിയാളുകള്‍ക്ക് അതിസാരം പിടിപെടുന്നു. 22 ലക്ഷം പേര്‍ മരണമടയുന്നു.*
ആണ്ടില്‍ ആറുമാസവും മഴയായിട്ടും മഴയെത്തുംമുമ്പുള്ള മൂന്നുമാസം കേരളം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. എത്ര ഉപയോഗിച്ചാലും വെള്ളം തീര്‍ന്നുപോകില്ല എന്ന ധാരണയാണ് ജലസമൃദ്ധമായ കേരളത്തിലെ കുടിവെള്ളക്ഷാമത്തിന് കാരണം. എണ്ണംകൊണ്ട് ലോകത്തിനുതന്നെ അത്ഭുതമായ കേരളത്തിലെ കിണറുകളിലെ ജലവിതാനം കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് മൂന്നുമീറ്റര്‍ താഴ്ന്നു. മണ്ണിലേക്ക് താഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ ഇരട്ടിയാണ് നാം ഊറ്റിയെടുക്കുന്നത്.മലിനജലം ശുദ്ധീകരിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് ഉള്ള വെള്ളം മലിനമാകാതെ, പാഴാക്കാതെ നോക്കുകയെന്നത്. ഓര്‍ക്കുക വെള്ളത്തിനു പകരം ഉപയോഗിക്കാവുന്നൊരു പദാര്‍ഥം കണ്ടുപിടിക്കാന്‍ ഇതുവരെ മനുഷ്യനു .കഴിഞ്ഞിട്ടില്ല
വരയാടുകളുടെ വെബ്‌സൈറ്റിന് ബ്രിട്ടാനിക്കയുടെ അംഗീകാരം
വംശനാശഭീഷണി നേരിടുന്ന വരയാടുകളെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ വെബ്‌സൈറ്റ് രാജ്യാന്തരശ്രദ്ധനേടുന്നു. മുന്‍വനംവകുപ്പുദ്യോഗസ്ഥന്‍ മോഹന്‍ അലമ്പത്ത് ഒരുക്കിയ ഈ വെബ്‌സൈറ്റ് ഉള്ളടക്കത്തിലെ സമഗ്രതയ്ക്കുള്ള ബ്രിട്ടാനിക്ക ബെസ്റ്റ് വെബ്‌സൈറ്റ് ബഹുമതി നേടിക്കഴിഞ്ഞു. അപൂര്‍വവന്യമൃഗമായ വരയാടുകളെക്കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും ലഭ്യമാക്കുന്ന ലോകത്തിലെ ഒരേയൊരു വിവരസ്രോതസാണിത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ മോഹന്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി വരയാടുകളെക്കുറിച്ച് പഠനം നടത്തിവരികയാണ്. 1978-ല്‍ ഇരവികുളം വന്യജീവി സങ്കേതത്തില്‍ അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി ജോലിക്ക് കയറിയ അന്നുമുതല്‍ തുടങ്ങിയതാണ് വരയാടുകേളാടുള്ള കമ്പം. 2001-ല്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി വിരമിക്കുംവരെ വരയാടുകളുടെ സംരക്ഷണത്തിനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു. വംശനാശഭീഷണിനേരിടുന്ന മൃഗങ്ങളുടെ പട്ടികയായ റെഡ്ബുക്കിലുള്ള വരയാടുകളെക്കുറിച്ചുള്ള നിരവധി അന്താരാഷ്ട്ര ശില്പശാലകളില്‍ പങ്കെടുക്കുകയും ചെയ്തു. വരയാടുകളെക്കുറിച്ചുള്ള സംശയങ്ങളുമായി തന്നെ സമീപിക്കുന്ന ഗവേഷകവിദ്യാര്‍ഥികളുടെ സൗകര്യത്തിനാണ് വെബ്‌സൈറ്റ് സ്ഥാപിച്ചതെന്ന് മോഹന്‍ പറയുന്നു. തികച്ചും അക്കാദമിക് സ്വഭാവം കാത്തുസൂക്ഷിക്കുന്ന സൈറ്റില്‍ വരയാടുകളുടെ ശാസ്്ത്രീയനാമം തൊട്ടു പ്രജനനരീതികള്‍ വരെയുണ്ട്. 2008-ലാണ് തുടങ്ങിയത്. വിവരങ്ങളുടെ ആധികാരികത പരിശോധിച്ച ശേഷം എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്ക പ്രഖ്യാപിക്കുന്ന അവാര്‍ഡിന് ആ വര്‍ഷം തന്നെ വെബ്‌സൈറ്റ് അര്‍ഹമാകുകയും ചെയ്തു. വരയാടുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇതുവരെയുള്ള പഠനങ്ങളും വെബ്‌സൈറ്റില്‍ നിന്നറിയാം.
Thursday, October 15, 2009
Tuesday, October 13, 2009
Thursday, October 8, 2009
ഓണാഘോഷം 2009
മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
മഹാബലി, വാമനന്‍
പൂക്കളം
പുലിക്കളി
സുന്ദരിക്ക് പൊട്ടുതൊടീല്‍
ഓണസദ്യ
Subscribe to:
Posts (Atom)


















